ഇളയദളപതി വിജയിനെ നായകനാക്കി ചിത്രമെടുക്കാനൊരുങ്ങി സംവിധായകൻ വെങ്കട് പ്രഭു. നടനെ ഇംപ്രസ് ചെയ്യിക്കുന്ന ഒരു കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാകും ഇതെന്നും സംവിധായകൻ വ്യക്തമാക്കി. സൺ മ്യൂസിക്ക് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്ന വെങ്കട് പ്രഭു ഇക്കാര്യം പറഞ്ഞത്.
വിജയിയെ ഇംപ്രസ് ചെയ്യിക്കുന്ന ഒരു കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ആ കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഒരുമിച്ച് ഞങ്ങൾ പടം ചെയ്യും. അതെന്റെ ആഗ്രഹമാണ്, എനിക്കുറപ്പുണ്ട്. കഥ മുഴുവനായാൽ വേഗം തന്നെ ദളപതിയെ കണ്ട് അവതരിപ്പിക്കും. ഉടനെ തന്നെ പടവും ചെയ്യും. ഇപ്പോഴും അദ്ദേഹത്തിന്റെ ചുറുചുറക്കും സൗന്ദര്യവുമെല്ലാം ആകർഷിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, വിജയ്ക്ക് പുതിയത് എന്ന് തോന്നുന്ന, അദ്ദേഹത്തിന്റെ ആരാധകർ വിജയ്യിൽ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ സൃഷ്ടിക്കുന്നത്, സംവിധായാകൻ വ്യക്തമാക്കി.
അതേസമയം, ‘കസ്റ്റഡി’യാണ് വെങ്കിടിന്റെ ഏറ്റവും പുതിയ ചിത്രം. നാഗ ചൈതന്യ നായകനായെത്തുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് പ്രതിനായകനായെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക