ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ അഞ്ചുവർഷത്തിനിടെ ഔദ്യോഗികമായി ഏറ്റവും കൂടുതൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം. 7,549 ശസ്ത്രക്രിയയാണ് കേരളത്തിൽ നടന്നത്.
അവയവ മാറ്റത്തിന് കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ആശുപത്രികൾ അകാരണമായി ഗർഭപാത്രം നീക്കം ചെയ്യൽ നടത്തുന്ന വിഷയത്തിൽ കർശന ഇടപെടലിന് ആരോഗ്യമന്ത്രാലയം മുന്നിട്ടിറങ്ങുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സർക്കാരുകളോടെ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയിൽ ഒന്നാമത് ഉത്തർപ്രദേശാണ്. 10,341 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക