പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ബാക്കി ആവാറുണ്ട്. അങ്ങനെ ബാക്കിയായ നൂൽപുട്ട് ഉപയോഗിച്ച് നമുക്കൊരു ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ?
തലമുടി വളരാന്‍ കഴിക്കൂ ഈ അഞ്ച് ഭക്ഷണങ്ങൾ
അതിനായി ആദ്യം നൂൽപുട്ട് പൊടിച്ചെടുക്കുകയാണ്നമ്മൾ ചെയ്യേണ്ടത്. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ കടുക് പൊട്ടിക്കുക. ശേഷം കുറച്ച് ഉഴുന്നുപരിപ്പ് ഇട്ടുകൊടുക്കുക. സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നന്നായി വഴറ്റിയതിനുശേഷം ഇതിലേക്ക് പച്ചമുളക് കിഴങ്ങ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.
പഞ്ചസാരയ്ക്ക് പകരം മറ്റ് മധുരങ്ങൾ ഉപയോഗിക്കുന്നത് അപകടം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. പൊടികളുടെ പച്ചമണം മാറുന്നതുവരെ കരിഞ്ഞു പോകാതെ നല്ലപോലെ വഴറ്റുക. പിന്നീട് രണ്ട് തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക. അവസാനമായി പൊടിച്ചുവച്ച നൂൽപുട്ട് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് കറിവേപ്പില ചേർക്കാൻ മറക്കരുത്. സ്വാദിഷ്ടമായ നൂൽപുട്ട് ഉപ്പുമാവ് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക