ശരീരത്തിന്റെ ആരോഗ്യ പോലെ തന്നെ പ്രധാനമാണ് മുടിയുടെ ആരോഗ്യവും. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ പ്രാഥമികമായി ശ്രദ്ധ ചെലുത്തേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പോഷകക്കുറവ് കൊണ്ടാണ് പലർക്കും വ്യാപകമായ മുടികൊഴിച്ചിട് അനുഭവപ്പെടുന്നത്. ഇതുകൊണ്ട് തന്നെ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.
മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം…
ഒന്ന്…
ഈ പട്ടികയില്‍ ആദ്യത്തേത് ചീരയാണ്. വിറ്റാമിനുകൾ വളരെയധികം അടങ്ങിയ ഭക്ഷണമാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിൽ ധാരാളമുണ്ട്. അതിനാല്‍ ചീര നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട്…
പട്ടികയിൽ രണ്ടാമത്തേത് മുട്ടയാണ്. പ്രോട്ടീനുകളും വിറ്റാമിന്‍ എയും ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക് എന്നിവയും മുട്ടയില്‍ ധാരാളമായി കാണപ്പെടുന്ന പോഷകമാണ്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടിഅനുകൂലമായി ബാധിക്കും.
മൂന്ന്…
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയെന്ന് ബദാമിനെ വിശേഷിപ്പിക്കാം. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, സിങ്ക്, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
നാല്…
നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങളാണ് അടുത്തതായി നാലാമതായി പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്.
അഞ്ച്….
വിറ്റാമിന്‍ എ ഏറ്റവും വലിയ സ്രോതസ്സാണ് ക്യാരറ്റ്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തലമുടി വളരാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക