ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ ക്രൂയിസ് ഷോയില്‍ എത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുച്ചിയുടെ ഗ്ലോബല്‍ അംബാസഡറാണ് ഇപ്പോൾ ആലിയ ഭട്ട്.
അതേസമയം ചിത്രങ്ങളില്‍ ആലിയ കൈവശം വച്ചിരിക്കുന്ന ബാഗിനെതിരെ നിരവധി ട്രോളുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ചിത്രത്തിൽ സുതാര്യമായതിനാല്‍ ബാഗിന്റെ ഉള്‍ഭാഗവും നന്നായി കാണാം. ഈ ബാഗ് കാലിയായതാണ് ട്രോളുകള്‍ക്ക് പ്രധാന കാരണമായാത്.
‘ബാഗില്‍ ഒന്നുമില്ല പിന്നെ എന്തിനാണ് ആലിയ അത് ചുമക്കുന്നതെന്നും പേഴ്സ് കുറച്ച് സാധനങ്ങളെങ്കിലും കൈവശം വയ്ക്കാനുള്ളതാണെന്നും’ ട്രോളന്മാര് പറഞ്ഞു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ആലിയ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. ഷോയില്‍ എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം ‘അതെ ബാഗ് കാലിയായിരുന്നു’ എന്ന അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക