പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. കടുകു മണ്ണ ഊര് നിവാസികളായ നീതു-നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ജൂൺ അഞ്ചിന് പ്രസവ തീയതി അറിയിച്ചതിനാൽ ഈ മാസം 15ന് തന്നെ നീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവൻ നഷ്ടമായതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക