ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രം ‘ലിയോ’യിൽ സുപ്രധാന കഥാപാത്രമായി എത്തുന്ന താരമാണ് സഞ്ജയ് ദത്ത്. വിജയ്യുടെ പിതാവായാണ് ചിത്രത്തിൽ സഞ്ജയ് എത്തുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. 10 കോടിയാണ് ഈ ഗ്യാങ്സ്റ്റർ ചിത്രത്തിനായി നടൻ പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മുഴുനീള ഗ്യാങ്സ്റ്റർ ചിത്രമായ ലിയോയുടെ ചിത്രീകരണം ജൂലൈ പകുതിയോടെ പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മെയ് ആദ്യവാരം ആരംഭിച്ച ചെന്നൈ ഷെഡ്യൂളിൽ വിജയും തൃഷയും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയ്, സഞ്ജയ് ദത്ത് എന്നിവരുമായുള്ള ഒരു പ്രധാന ഫൈറ്റ് സീനുകളുമാണ് ചിത്രീകരിക്കുന്നത്. ഒരു മാസത്തെ ഷെഡ്യൂളാണ് ചെന്നൈയിലുള്ളത്.
‘വിക്ര’മിന് ശേഷം ലോകേഷ് കനകരാജിന്റേതായി ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ് ‘ലിയോ. ‘മാസ്റ്ററി’നു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കുടി ഇതിനുണ്ട്. പ്രഖ്യാപന സമയം മുതലേ വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക