എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയ ഐജി പി. വിജയന് സസ്പെൻഷൻ. എടിഎസ് മുൻ തലവൻ ഐജി പി. വിജയനെയാണ് സസ്പെന്റ് ചെയ്തത്. എഡിജിപി എംആർ അജിത് കുമാറാണ് പി വിജയനെതിരെ റിപ്പോർട്ട് നൽകിയത്. പ്രതിയുമായുള്ള യാത്രാ വിവരങ്ങൾ പുറത്ത് പോയതും വിജയനിലൂടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ തുടരന്വേഷണത്തിന് എഡിജിപി പത്മകുമാറിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക