നീലഗിരിയിൽ നടക്കുന്ന സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി ഹെലികോപ്റ്റർ വിനോദസഞ്ചാരം നടത്തുവാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. മലനിരകളിലെ ചെറിയ ശബ്ദങ്ങൾ പോലും വനത്തിൽ വലിയ ശബ്ദ തരംഗങ്ങൾക്ക് കാരണമാകും. പദ്ധതി നിരോധിക്കണം എന്നവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗർ സ്വദേശി പ്രഫ.ടി. മുരുകവേൽ നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചത്.
നൂറാം ചിത്രത്തിന്റെ നിറവിൽ ചാക്കോച്ചൻ; ചിത്രം നൂറുകോടിയിൽ
ഹെലികോപ്റ്റർ പര്യടനം വലിയ ശബ്ദ തരംഗങ്ങൾക്ക് കാരണമാകുകയും വിവിധ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.
ഹെലികോപ്റ്റർ ഗതാഗതം, മനുഷ്യ ഗതാഗതം, വാഹന ഗതാഗതം, വേട്ടയാടൽ തുടങ്ങിയവ കാരണം നീലഗിരി വനത്തിൽ കഴുകന്മാരുടെ എണ്ണം 35.7% കുറഞ്ഞതായി ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക