ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസർ പുറത്തെത്തി. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും, മലയാളത്തിൽ പൃഥ്വിരാജ്, ഹിന്ദിയിൽ ഹൃത്വിക് റോഷന്, തെലുങ്കിൽ നാനി, കന്നഡയിൽ രക്ഷിത് ഷെട്ടി എന്നിവര്‍ ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്. ചിത്രം പകർന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്.
ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക