മലപ്പുറം: പൊന്നാനി അഴിമുഖത്ത് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര. നിയമം ലംഘിച്ചാണ് മത്സ്യബന്ധന വള്ളം കൈകുഞ്ഞുള്‍പ്പെടെയുള്ള യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.
തിരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്ക്കില്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ കാരിയര്‍ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്കില്‍ വള്ളത്തിന്റെ കാരിയര്‍ വഞ്ചി അപകടകരമായ യാത്ര നടത്തിയത്.
താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തില്‍ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക