‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ്. സിനിമ റിലീസ് ചെയ്ത് 17 ദിനങ്ങൾ പിന്നിടുമ്പോൾ 137.6 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ബോക്സോഫീസ് കളക്ഷനിൽ മുൻപന്തിയിൽ നിന്നിരുന്ന ‘പുലിമുരുകൻ’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങളെ ഒറ്റയടിക്ക് പിൻതള്ളികൊണ്ടാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മലയാള സിനിമാ മേഖലയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രമിപ്പോൾ.
ബോക്സോഫീസിൽ മൂന്നാം ആഴ്ചയിൽ തന്നെ കേരളത്തിൽ നിന്നു മാത്രം 10.75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ നിന്നു മാത്രം ചിത്രം 65 കോടിയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് 9 കോടിയും നേടിയ ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 8 മില്യണ്‍ യു.എസ് ഡോളറാണ്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ,ആസിഫ് അലി, നരേൻ, അപർണ ബാലമുരളി, തൻവി റാം, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്,സുധീഷ്, സിദ്ദിഖ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5നാണ് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക