ഇതിനു നമുക്ക് വേണ്ടത് നമ്മൾ ചോറ് വെക്കാനായി ഉപയോഗിക്കുന്ന സാധാരണ അരിയാണ്. അതിനായി ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് നല്ലപോലെചൂടാക്കുക കുറച്ച് അരി നല്ല പൊരി പൊരിയായി വറുത്തെടുക്കുക. ചൂടാറിയശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. പിന്നീട് പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക.
ഇഷ്ടമുള്ള വെജിറ്റബിൾസ് എല്ലാം തന്നെ ചേർത്തു കൊടുത്ത് നന്നായി വഴറ്റുക.വേണമെങ്കിൽ മുളകുപൊടി,മഞ്ഞൾ പ്പൊടി ചിക്കൻ മസാല എന്നിവ ചേർക്കാവുന്നതാണ്. പിന്നീട് കുറച്ചു വെള്ളംഒഴിച്ചുകൊടുക്കുക. തിളച്ചു വരുമ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പൊടിച്ചു വച്ചിരിക്കുന്ന അരി കൂടി ചേർത്തു കൊടുത്ത് വെള്ളം വറ്റി വരുമ്പോൾ കറിവേപ്പില ഇട്ട് വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക