മുംബൈ: ബോളിവുഡ് നടനും മോഡലുമായ ആദിത്യ സിങ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടത്തി. മുംബൈയിലെ അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
രജപുത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജപുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ ഇതിനകം മുന്നൂറിലധികം പരസ്യ ചിത്രങ്ങൡ വേഷമിട്ടിരുന്നു.
ആദിത്യ സിംഗ് രജ്പുത് ഒരു മോഡലായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. കുറച്ച് ടിവി ഷോകളിലും സിനിമകളിലും പ്രവര്‍ത്തിച്ചതിന് ശേഷം സ്വന്തം ബ്രാന്‍ഡായ പോപ്പ് കള്‍ച്ചര്‍ ആരംഭിച്ചു. ഈ ബ്രാന്‍ഡിന് കീഴില്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നിരവധി നടന്മാരെയും നടിമാരെയും അദ്ദേഹം സിനിമാ രംഗത്ത് അവതരിപ്പിച്ചു.
താരത്തിന്റെ പെട്ടെന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ വരെ പാര്‍ട്ടിയും പുഞ്ചിരിയും നിറഞ്ഞ ആദിത്യന് ഇന്ന് ഈ ലോകത്തില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഡല്‍ഹി സ്വദേശിയായ ആദിത്യയുടേത് മികച്ച മോഡലിംഗ് ജീവിതമായിരുന്നു.’ക്രാന്തിവീര്‍’, ‘മൈനേ ഗാന്ധി കോ നഹി മാര’ എന്നീ ചിത്രങ്ങളില്‍ താരം പ്രവര്‍ത്തിച്ചു. കൂടാതെ ടിവിയില്‍ മുന്നൂറോളം പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.ടിവി റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ്വില്ലയിലും അദ്ദേഹം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക