ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു. ഒടുവില്‍ യാത്രക്കാര്‍ ശബ്ദം ഉയര്‍ത്തിയതോടെ ട്രെയിന്‍ നിര്‍ത്തി പിന്നിലേക്ക് എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. 1302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസിലെ ലോകോ പൈലറ്റിനാണ് അബദ്ധം പിണഞ്ഞത്. വേണാടിന് ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഇവിടെ ട്രെയിന്‍ നിര്‍ത്താന്‍ ലോകോ പൈലറ്റ് മറന്ന് പോയി. തുടര്‍ന്ന് സ്റ്റേഷന് കടന്നു മുന്നിലേക്കു നീക്കി നിര്‍ത്തിയ ട്രെയിന്‍ പിന്നിലേക്കെടുത്ത് സ്റ്റേഷനിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക