ധാരാളം ആരാധകരുള്ളഅഭിനേത്രിയാണ് ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ താര റാണി നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന നയൻതാര പിന്നീട് വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങൾ ചെയ്തതിനുശേഷം പിന്നീട് തമിഴ് തെലുങ്ക് സിനിമാ മേഖലയിലേക്ക് കടക്കുകയായിരുന്നു. അവിടെ പെട്ടെന്ന് പ്രശസ്തി ആർജിക്കാനും താരത്തിന് കഴിഞ്ഞു.
2013 ശേഷം താരത്തിന്റെ കരിയർതന്നെ മാറ്റിമറിച്ച റാണി രാജ,നാനും റൗഡി താൻ, തനി ഒരുവൻ,ഇരുമുഖൻ എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നയൻതാര. സിനിമയെ കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസും ലിപ്പ് ബാം എന്ന കമ്പനിയിലെ പങ്കാളിത്തവും റൗഡി പിക്ചർസ് എന്ന നിർമ്മാണ കമ്പനിയും താരത്തിനുണ്ട്.
ഇതുകൂടാതെ തീയറ്റർ ബിസിനസിലേക്കാണ് ഇപ്പോൾ കാലെടുത്തുവച്ചിരിക്കുന്നത്. അടുത്തിടെ പൂട്ടിയ 56 വർഷം പഴക്കമുള്ള ചെന്നൈയിലെ അഗസ്ത്യാ തീയേറ്റർ ഇതിനായി നടി വിലയ്ക്ക് വാങ്ങി. ഇവിടെ നൂതന സൗകര്യങ്ങളുള്ള മൾട്ടിപ്ലക്സ് തീയറ്റർ പണിയാനാണ് നടിയുടെ തീരുമാനം.ഒ ടി ടി യുടെ കടന്നുവരവോടെ ജനങ്ങൾ വരാത്ത ഈ സാഹചര്യത്തിൽ തീയറ്ററുകൾ സാമ്പത്തിക നഷ്ടത്തിലാണ്. ഇതിനിടയിലാണ് നടി തിയേറ്റർ ബിസിനസിലേക്ക് കടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക