കടുത്ത ചൂടുകാലമാണിപ്പോ. എസി മുറിയിലിരുന്ന് വിശ്രമിക്കാനാകും പലർക്കും ഇഷ്ടം. എന്നാൽ ദീർഘനേരം കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയിൽ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് ‘സിക്ക് ബിൽഡിങ്ങ് സിൻഡ്രോം’ വരാനുള്ള കൂട്ടുമെന്നാണ് പഠനം കണ്ടെത്തിയത്.
കൂടുതൽ തണുത്ത വായുവുള്ള എയർ കണ്ടീഷണറുകളുമായി സമ്പർക്കം വരുന്ന വ്യക്തികളിൽ ആസ്മ വരാനുള്ള സാധ്യതയും കൂടുതലാണ്.
കണ്ണുകൾക്ക് വരൾച്ച
എയർ കണ്ടീഷണറുകൾ വായുവിലെ ഈർപ്പത്തിന്റെ അളവ് താരതമ്യേന കുറയ്ക്കും. ഇത് മൂലം കണ്ണുകളിലെ വരൾച്ച കൂടും. കണ്ണുകൾ വരണ്ടതായാൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതിലേക്കും കാഴ്ച മങ്ങുന്നതിലേക്കും നയിക്കും.
കടുത്ത തലവേദന
എസി മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് തലവേദനയ്ക്കും മൈഗ്രേനും കാരണമായേക്കാം. അനാരോഗ്യകരമായ ഇൻഡോർ എയർ എൻവയോൺമെന്റിൽ ജോലി ചെയ്യുന്ന 8 ശതമാനം പേർക്ക് ഒരു മാസത്തിൽ മൂന്ന് ദിവസവും 8 ശതമാനം പേർക്ക് ദിവസവും തലവേദന ഉണ്ടാകുന്നതായി കാണുന്നു.
അലർജി
എയർ കണ്ടീഷണറുകളിൽ നിന്നു വരുന്ന വായു അലർജിക്കും കാരണമാകാം. കണ്ണ്, മൂക്ക്, തൊണ്ട എന്നി ശരീരഭാഗങ്ങളിൽ റൈനൈറ്റിസ് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക