ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നമുക്ക് നോക്കാം.ഇതിനായി ആദ്യം വേണ്ടത് കടല ആണ് തയ്യാറാക്കാൻ നമ്മൾ ഉപയോഗിക്കുന്നത് നിലക്കടലയാണ് കേട്ടോ. ഇത് പാൻ ചൂടാക്കി അതിലിട്ട് ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക.
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ്എടുക്കുക. ഇതിലേക്ക് അര കപ്പ് അരിപ്പൊടി,മുക്കാൽ ടീസ്പൂൺ കായപ്പൊടി, മൂന്ന് ടീസ്പൂൺ മുളക് പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ ചതച്ച വെളുത്തുള്ളി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കട്ട ഇല്ലാതെ കലക്കി എടുക്കാം. നമ്മൾ ചൂടാക്കി വെച്ച നിലക്കടല കുറേശ്ശെയായി ഈ മാവിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരാം.വറുക്കുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കാൻ മറക്കല്ലേ. ടേസ്റ്റ് ചെയ്യാൻ സ്പൈസി ആയ മസാല കടല റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക