‘ആർ ആർ ആർ’എന്ന സിനിമ കണ്ട ഒരാൾക്കും അതിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റാനെ അവിസ്മരണീയമാക്കിയ ഐറിഷ് താരം റേ സ്റ്റീവൻസണെ മറക്കാൻ സാധിക്കില്ല. ഇറ്റലിയിൽ ഒരു സിനിമ ചിത്രീകരണത്തിനിടെ ആരോഗ്യ അവസ്ഥ മോശമായ തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. 58 വയസ്സായിരുന്നു.
‘ദി തിയറി ഓഫ് ഫ്ലൈറ്റ് ‘ആയിരുന്നു ആദ്യ സിനിമ. ത്രീ മോസ്കിറ്റോസ്,ദി ഐറിഷ്മാൻ, മെമ്മറി,കിങ് ആർത്തർ, പബ്ലിഷർ വാർ സോൺ, ആക്സിഡന്റ് മാൻ, ദ ഹിറ്റ്മാൻ ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക