ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ചരിത്രപരമെന്നും എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മോദി വളരെയധികം ഊർജ്ജമുള്ള വ്യക്തിയാണെന്ന് പറഞ്ഞു.
നമസ്തേ ഓസ്ട്രേലിയ എന്ന സംബോധനയോടെ ആരംഭിച്ച മോദി ഹിന്ദിയിലാണ് പ്രസംഗിച്ചത്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന്റെ ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകരാജ്യങ്ങൾക്ക് എല്ലാ തരത്തിലും സഹായം ചെയ്യാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. കൊവിഡ് കാലത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകി. ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവാണെന്ന് മോദി പരാമർശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക