മലപ്പുറം കരുവാരകുണ്ടിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് 10 പേർ ചികിത്സ തേടിയതിനെ തുടർന്നാണ് മെഡിക്കൽ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. മഴ പെയ്തതോടെ കൊതുക് പെരുകിയാണ് ഡെങ്കിപ്പനി വ്യാപിച്ചത്.
ജീവിക്കാന്‍ ഒരു ജോലി കണ്ടെത്തിയിട്ട് മാത്രമേ സിനിമയിലേക്ക് വരാന്‍ പാടുള്ളൂവെന്ന് സലിം കുമാര്‍
കണ്ണത്ത്, കേരള, വാക്കോട്, പാന്തറ ഭാഗങ്ങളിലാണ് രോഗബാധിതരുള്ളത്. ജില്ലാ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്. തോട്ടം മേഖലയോട് ചേർന്ന ഭാഗങ്ങളിലാണ് കൊതുക് പെരുകുന്നത്. ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക