മുട്ട കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു മുട്ട പൊരി ഉണ്ടാക്കാം. ഇതിനായി 4മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇത് നന്നായി അടിച്ചു മാറ്റി വെക്കുക.
പിന്നീട് ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് കുറച്ച് കടുകിട്ട് പൊട്ടിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഒരു സവാള, 2പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക.വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റുക.
പച്ചമണം പോയി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞ ഒരു ചെറിയ തക്കാളി ചേർത്തു കൊടുക്കുക. തക്കാളി നല്ല പോലെ വെന്ത് ഉടയണം. അതിന് ശേഷം എടുത്ത് വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് നല്ല പോലെ പൊരിച്ചെടുക്കുക.മുട്ട പൊരി റെഡി ആയി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക