പാലക്കാട് എരുത്തേമ്പതിയിൽ മോഷണക്കുറ്റം ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് ക്രൂര മർദ്ദനം. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ചയാണ് കുട്ടിക്ക് നേരെ മർദനം ഉണ്ടായത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികളുടെ വാദം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക