പ്രശസ്ത നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹം.വധു അസമിൽ നിന്നുള്ള രുപാലി ബറുവയാണ്. നടന്റെ രണ്ടാം വിവാഹമാണിത്. മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ ഉടമയാണ് രുപാലി ബറുവനടത്തുകയാണിവർ.
വളരെ സ്വകാര്യമായ ചടങ്ങായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേർന്ന് റിസപ്ഷനും നടത്തിയിരുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ഏറെ വരുന്നുണ്ട്. ഇവിടെയും പ്രായം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക