മലപ്പുറം ജില്ലയിലെ 29 സ്കൂളുകൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
അകാലനര തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
സംസ്ഥാനത്താകെ 97 വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തതിൽ 29 സ്കൂളുകളും മലപ്പുറത്താണ്. 29 സ്കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാർഥികൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്.
അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും മകളും
കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച്.എസ്.എസ് നിലമ്പൂർ, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാർ, ജി.യു.പി.എസ് വളപുരം, പ്ലാൻ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര തുടങ്ങിയ സ്കൂളുകളാണ് തുറന്നു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക