ഐശ്വര്യ റായുടെ മാതാവ് വൃന്ദ റായുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മയുടെ പിറന്നാൾ ഗംഭീരമാക്കിയതിന്റെ ചിത്രം ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. താരത്തിനൊപ്പം മകള്‍ ആരാധ്യയും ഉണ്ടായിരുന്നു. പല നിറത്തിലുളള ജെംസ് മിഠായികള്‍ കൊണ്ട് അലങ്കരിച്ച ഹൃദയാക്യതിയിലുളള ഹോം മെയ്ഡ് കേക്ക് ആണ് അമ്മയ്ക്കായി ഐശ്വര്യയും ആരാധ്യയും ചേര്‍ന്ന് തയാറാക്കിയത്.
അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു കുറിപ്പും ഐശ്വര്യ റായ് ചിത്രത്തിന് താഴെയായി കുറിച്ചിരുന്നു. ചിത്രത്തിനു താഴെ ധാരാളം ആരാധകരാണ് ജന്മദിനാശംസകള് നേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക