കണ്ണിലെ അസഹനീയമായ വേദനകൊണ്ടാണ് 58 കാരി തിരുവനന്തപുരം കിംസിലെത്തുന്നത്. രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പും അനുഭവപ്പെട്ടിരുന്നു. ഏതാണ്ട് രണ്ട് ദിവസമായി ഈ അവസ്ഥ തന്നെ. തുടർന്നുള്ള പരിശോധനയിൽ ഇവരുടെ കണ്ണിൽനിന്ന് കണ്ടെടുത്തത് 11 സെന്റീമീറ്റർ നീളമുള്ള വിര.
അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും മകളും
സിടി സ്കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അൾട്രാ സൗണ്ട് സ്കാനിങിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്.
മൈക്രോസ്കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു. രണ്ട് മണിക്കൂർ നീണ്ട എൻഡോസ്കോപ്പിയിലൂടെയാണ് വിരയെ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക