മലപ്പുറം കരുവാരകുണ്ടിൽ കേരളക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപത്ത് ട്രക്കിങ്ങിനു പോയി മലമുകളിൽകുടുങ്ങിയ രണ്ടുപേരെ കണ്ടെത്തി.അഗ്നി രക്ഷാ സേനയുടെയും പ്രദേശത്തെ സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കരുവാരകുണ്ട് മാമ്പുഴ പൊടുവണ്ണിക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് കേരളകുണ്ട് വെള്ളച്ചാട്ടത്തിനു മുകളിലെ മലമുകളിലേക്ക് ട്രക്കിങ്ങിന് പോയത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെയ്ത ശക്തമായ മഴയിൽ ചോലകളിൽ വെള്ളം കയറിയതോടെ ട്രക്കിങ്ങിനായി പോയ മൂന്ന് പേരിൽ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീഴുകയായിരുന്നു. ഇവർക്ക് പിന്നീട് താഴേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായി. മൂന്നാമത്തെയാൾ ആറുമണിയോടെ താഴെയെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇവരെ കണ്ടെത്താൻ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക