ഒട്ടേറെ പോഷകമൂല്യങ്ങൾക്കും ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ട ഒരു ഭക്ഷണമാണ് ഫ്ളാക്സ് സീഡുകൾ അഥവാ ചെറുചന വിത്തുകൾ അഥവാ ചണ വിത്തുകൾ. ചെറുതും പരിപ്പ് നിറഞ്ഞതുമായ ഈ വിത്തുകൾ ഈയിടെ ഒരു സൂപ്പർഫുഡ് എന്നത് പോലുള്ള പദവി നേടിയിട്ടുണ്ട്. ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബർ ഉള്ളടക്കവും കാരണം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ലോകത്ത് ഇപ്പോൾ അവ ഒരു പ്രധാന ഭക്ഷണമായി മാറിയിരിക്കുന്നു.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. രാവിലത്തെ സ്മൂത്തിയിലും വീട്ടിലുണ്ടാക്കുന്ന ബര്‍ഗറിലും പാന്‍കേക്ക് മിശ്രിതത്തിലും ഓട്സിലുമെല്ലാം വളരെ എളുപ്പം ചേര്‍ത്ത് കഴിക്കാവുന്ന ഒന്നാണ് ഫ്ളാക്സ് വിത്തുകള്‍. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
നിറയെ പോഷണങ്ങള്‍, ഉയര്‍ന്ന തോതില്‍ ഒമേഗ-3 ഫാറ്റി ആസിഡ്, അര്‍ബുദത്തിനെതിരെ പ്രതിരോധം, ഫൈബര്‍ സമ്പുഷ്ടം, കൊളസ്ട്രോള്‍ കുറയ്ക്കും, രക്തസമ്മര്‍ദം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കും, ഭാരനിയന്ത്രണം തുടങ്ങിയവയാണ് ഫ്ളാക്സ് വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍
തവിട്ട്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാകുന്ന ഫ്ളാക്സ് വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍(ഏഴ് ഗ്രാം) ഫ്ളാക്സ് വിത്തില്‍ 37 കാലറിയും രണ്ട് ഗ്രാം കാര്‍ബോഹൈഡ്രേറ്റും മൂന്ന് ഗ്രാം കൊഴുപ്പും രണ്ട് ഗ്രാം ഫൈബറും 1.3 ഗ്രാം പ്രോട്ടീനും പ്രതിദിന ആവശ്യകതയുടെ 10 ശതമാനം തിയാമിനും ഒന്‍പത് ശതമാനം ചെമ്പും എട്ട് ശതമാനം മാംഗനീസും ഏഴ് ശതമാനം മഗ്നീഷ്യവും നാല് ശതമാനം ഫോസ്ഫറസും മൂന്ന് ശതമാനം വീതം സെലീനിയവും സിങ്കും രണ്ട് ശതമാനം വീതം വൈറ്റമിന്‍ ബി6ഉം അയണും ഫോളേറ്റും അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക