ഇന്ത്യയിലെ റോഡുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത കോംപാക്ട് അർബൻ യൂട്ടിലിറ്റി വാഹനവുമായി വിപണി കീഴടക്കാൻ എത്തുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. ഒരുപാട് പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ മോഡൽ വിപണി കീഴടക്കാൻഎത്തുന്നത്.
ഇരുപത്താറ് സുരക്ഷാ ഫീച്ചറുകളും, നാൽപ്പതിൽ അധികം അഡ്വാൻസ്ഡ് സേഫ്റ്റി, അഞ്ചു വേരിയന്റുകൾ എന്നിവയുമായി 2023 ജൂലൈ 10ന് എക്സ്റ്റർ എസ് യു വി കമ്പനി പുറത്തിറക്കും. ഫ്രണ്ട് ക്യാമറയിലൂടെയും ബാക്ക് ക്യാമറയിലൂടെയും റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഡ്യൂവൽ ക്യാമറ സജീകരണത്തോടെയാണ് വാഹനം എത്തുന്നത് എന്നതും ഇതിന്റെ സവിശേഷതയാണ്. ഇതിൽ നൽകിയിരിക്കുന്ന ഡാഷ് ക്യാം സ്മാർട്ട്ഫോണുമായി കണക്ട് ചെയ്യാം എന്നതുകൊണ്ട് തന്നെ സെൽഫി കളോ ചിത്രങ്ങളോ എടുക്കുന്നതിന് ഇത് ഉപയോഗിക്കാനും കഴിയും.
പുത്തൻ മൈക്രോ എസ് യു വി സ്വന്തമാക്കാൻ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് പതിനൊന്നായിരം രൂപ ടോക്കൺ തുക നൽകി എക്സ്റ്റർ പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. എതിരാളികളില്ലാതെ വിലസുന്ന ടാറ്റ പഞ്ചിന് വലിയ വെല്ലുവിളിയുമായി കടന്നുവരുന്ന എക്സ്റ്ററിന്റെ പ്രതീക്ഷിത എക്സ് ഷോറൂം വില ആറുലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക