സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദങ്ങൾ ഒരുപാട് ഉള്ള ആളാണ് നടൻ ടോവിനോ തോമസ്. മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജും ടോവിനോ തോമസും വളരെ നല്ല സുഹൃത്തുക്കളാണ്.
ഇപ്പോൾ ടോവിനോ തോമസ് പൃഥ്വിരാജിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.”ഞങ്ങൾക്ക് പരസ്പരം എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഞങ്ങൾ ഒരുപക്ഷേ രണ്ട് തരത്തിലുള്ള വ്യക്തികൾ ആയിരിക്കാം. അദ്ദേഹം ഭയങ്കര ഐക്യൂവും ഓർമ്മശക്തിയും അച്ചടക്കവും ഒക്കെ ഉള്ള ആളാണ്. പക്ഷേ ഞാൻ ഭയങ്കര അലസനായ ഒരു ഐക്യൂവും ഇല്ലാത്ത ആളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികം ഫോക്കസ് ഡ് ആണ്. ഞാനും അദ്ദേഹവും ഒരുപോലെയാണ് എന്ന് തോന്നിയിട്ടുള്ള ഒരേയൊരു കാര്യം സിനിമയോടുള്ള സ്നേഹം മാത്രമാണ്. ഞാനും അദ്ദേഹവും സിനിമയോട് ഒരുപോലെ പാഷനേറ്റ് ആണ്” ഇതിനുമുൻപും പല അഭിമുഖങ്ങളിലും ടോവിനോ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് ഇരുവരും ഒരുമിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രവും വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക