തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത നടന്ന വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക