ഇനി മുതൽ ആഘോഷങ്ങൾക്കെല്ലാം കുറച്ച് ചിലവേറും. മലയാളികളുടെ ഇഷ്ട വിഭവം കൂടി ആയതിനാൽ തന്നെ ഇറച്ചിക്കോഴിക്കുണ്ടായ വിലവർധന അവരുടെ അടുക്കളയേയും ബാധിക്കും.
കഴിഞ്ഞ ദിവസം 164 രൂപയിലെത്തിയിരുന്നു കോഴിവില. ഇറച്ചിക്കോഴിയിലെ വില വർധന പൊതുജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
കോഴിക്കുഞ്ഞുങ്ങൾക്കും ഒപ്പം മരുന്ന്, തീറ്റ എന്നിവയിലുണ്ടായ വില വർധനവുമെല്ലാം കോഴിയുടെ വിലയും കുതിച്ചുയരുവാൻ കാരണമായിട്ടുണ്ട്.
കോഴിയുടെ വില നിര്‍ണയിക്കുന്നത് ഒരു വിഭാഗം കുത്തക ഫാമുകളുടെ കയ്യിലെത്തിയെന്നതും വിലവര്‍ധനയ്ക്കുള്ള കാരണമായി പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക