നാടക വേദികളിലൂടെ മിനിസ്ക്രീനിലേക്കെത്തിയ താരമാണ് മരിയ പ്രിൻസ്. സമൂഹ മാധ്യമങ്ങളിലെ ഡബ്സ്മാഷ് വീഡിയോകളിലൂടെ മരിയ ഏവർക്കും സുപരിചിതയായിട്ടുണ്ട്. വീഡിയോകളിലൂടെ ശോഭന, ഉർവശി എന്നിവരെയൊക്കെ അവതരിപ്പിച്ച് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം.
മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്
പിന്നീട് മിനിസ്ക്രീൻ പാരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി മരിയ. നാടക മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ കൂടിയാണ് മരിയയും പ്രിൻസും. ഇരുവരും തങ്ങളെ തേടിയെത്തുന്ന മികവുറ്റ കഥാപാത്രങ്ങളെ കാത്ത് ബിഗ്സ്ക്രീനിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. മികച്ച വേഷങ്ങൾ തങ്ങളെ തേടിയെത്തുമെന്ന് ഇരുവരും നേരത്തെ പ്രതീക്ഷ പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ മരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പാവടക്കാരിയായാണ് ഫോട്ടോകളിൽ മരിയ എത്തുന്നത്. ഒരു കുഞ്ഞു കൊച്ചിനെ പോലെ തോന്നുന്നു എന്നാണ് പലരുടെയും കമെന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക