തുളസി ചായ എന്ന് കേട്ടിട്ടുണ്ടോ? ഇത് അത്ര അപൂർവ വസ്തു ഒന്നും അല്ല. നമുടെ സാധാരണ ചായയിൽ തുളസി ഇല കൂടി ഇട്ട് ഉണ്ടാക്കുന്ന ചായ ആണ് തുളസി ചായ. സംഭവം എളുപ്പം ആണെങ്കിലും ഇത് അത്ര നിസാരൻ അല്ല.
ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇതിൽ. തുളസി ചായ കുടിക്കുന്നതിലൂടെ ബാക്ടീരിയ, ഫംഗസ്, വൈറല്‍ അണുബാധകള്‍ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ദന്ത സംരക്ഷണത്തിനും തുളസി ചായ കുടിക്കുന്നത് നല്ലതാണ്.
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്. നിങ്ങളുടെ മനസ്സിനെ ശാന്തവും സമാധാനപരവുമാക്കി നിലനിര്‍ത്താന്‍ തുളസി ചായ പതിവാക്കാവുന്നതാണ്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് തുളസി ചായ. ഉത്ക്കണ്ഠ കുറയ്ക്കാനും തുളസി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് പഠനങ്ങളും പറയുന്നു.
ജലദോഷം, ചുമ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ചികിത്സിക്കാനുള്ള ആയുര്‍വേദ മരുന്ന് എന്ന നിലയ്ക്ക് തുളസി ഇലകള്‍ ഒരു ഉത്തമ പ്രതിവിധിയാണ്. അത്യാവശ്യം ചൂടുള്ള തുളസി ചായ പതിവായി കുടിക്കുന്നത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കും.
തുളസി ഇലകളില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം ഇവ ചീത്തകൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയാനും സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാഘാതത്തില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും തുളസി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക