ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാകുന്ന മജീഷ്യൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എം.എം കീരവാണിയാണ്. ഒരു ഇടവേളക്ക് ശേഷം കീരവാണി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മജീഷ്യൻ. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. കീരവാണിയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. പരിപാടിയുടെ ചിത്രങ്ങൾ ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. കാമറ-അഴകപ്പൻ. ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക