നമ്മള് കഴിക്കുന്ന ഭക്ഷണങ്ങളോ പാനീയങ്ങളോ എന്തുമാകട്ടെ ഇവയ്ക്ക് നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് പ്രതികൂലമായി വരുംവിധത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ കഴിവതും ഡയറ്റില്‍ നിന്നൊഴിവാക്കുന്നതാണ് ഏറ്റവും നല്ല കാര്യം.
ഇത്തരത്തില്‍ ചര്‍മ്മത്തിന് ദോഷകരമായി വരുന്ന ചില പാനീയങ്ങളാണ് നമ്മള് കടകളില്‍ നിന്ന് വാങ്ങിക്കുടിക്കുന്ന കുപ്പിപ്പാനീയങ്ങൾ. ഇവയില്‍ ‘കാര്‍ബണേറ്റഡ്’ ആയി വരുന്ന, അഥവാ സോഡ പോലുള്ള പാനീയങ്ങളാണ് ചര്‍മ്മത്തിന് വളരെ ദോഷമാണ്.
ഇത്തരത്തിലുള്ള കാര്‍ബണേറ്റഡ് കുപ്പി പാനീയങ്ങളില്‍ മധുരം കൂടുതലാണ്. മധുരം അമിതമായി അകത്തുചെല്ലുന്നത് മുഖക്കുരു, മുഖത്ത് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അത് മാത്രമല്ല ഇവയിലുള്ള മധുരവും കഫീനും വീണ്ടും നിര്‍ജലീകരണത്തിന് ഇടയാക്കും.
പലപ്പോഴും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങള്ളിലേക്ക് നയിക്കും. ഇത് മുഖക്കുരു പോലുള്ള സ്കിൻ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചില പാനീയങ്ങളിലെ കഫീനും മുഖക്കുരുവിന് കാരണമായി വരാം.
ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങളിലൂടെ നമുക്ക് പെട്ടെന്ന് പ്രായം തോന്നിക്കാൻ കാരണമാകുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങളിലുള്ള മധുരവും കഫീനും ഇത്തരത്തില്‍ ചര്‍മ്മത്തെ പ്രായമുള്ളതാക്കി തോന്നിക്കാൻ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക