ഹൈദരാബാദ്: ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്ഗോഡയില്വച്ചാണ് അപകടം സംഭവിച്ചത്.
ഹൈദരാബാദ്- വിജയവാഡ ഹൈവേയിൽ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക