മാലിന്യ സംസ്കരണം ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശങ്ങളുടെ പരിശോധനയ്ക്കായി ജൂൺ 12 മുതൽ സംസ്ഥാനത്ത് ജനകീയ ഓഡിറ്റ് നടക്കും. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഓഗസ്റ്റിലെ പി എസ് സി പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു; ജൂൺ 11 വരെ സ്ഥിരീകരണം നൽകാം
‘മാലിന്യമുക്തം നവകേരളം’ പ്രചാരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത സഭകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിലും ജനകീയ ഹരിത ഓഡിറ്റ് സമിതി രൂപീകരിക്കും.
സമിതിയിൽ സ്വയം അപേക്ഷിച്ചും അംഗമാകാമെന്ന് സർക്കാർ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന് പോലീസ്; പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ
അതേസമയം മാലിന്യ സംസ്കരണ ലംഘനം കണ്ടെത്തുവാൻ നിയോഗിച്ച ജില്ലാതല എൻഫോഴ്സ്മെന്റ് സ്കോഡുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ആകെ 1.09 കോടി രൂപ പിഴ ചുമത്തുകയും 1.05 ലക്ഷം കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക