വീടിനുള്ളിൽ ചെടി വളർത്തുന്നത് ഇന്നത്തെ കാലത്ത് സ്ഥിരമായിട്ടുണ്ട്.
എന്നാൽ ഇവയ്ക്ക് കൃത്യമായ പരിചരണം നൽകണം അല്ലെങ്കിൽ പെട്ടന്ന് ഇവ നശിച്ചുപോകാൻ സാധ്യതയുണ്ട്
വെളിച്ചം ലഭിയ്ക്കുന്ന കാര്യത്തിലും പിശുക്ക് കാണിക്കരുത്. ഇത് ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്ക് എത്ര വെള്ളം ലഭ്യമാക്കണം എന്ന് കൃത്യമായ അറിവു വേണം. വീടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിയ്ക്കണം. വീട്ടിനുള്ളിലുണ്ടാവുന്ന ചൂട് പലപ്പോഴും ഇത്തരം ചെടികള്‍ക്ക് തികയാതെ വരും. അതുകൊണ്ട് തന്നെ ചൂടും ചെറിയ തോതിലുള്ള സൂര്യപ്രകാശവും ലഭിയ്ക്കുന്ന സ്ഥലത്തായിരിക്കണം ഇത്തരം ചെടികളുടെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക