എൻ സി പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെ തോമസ് കെ.തോമസ് എംഎൽഎ നടത്തിയ പ്രതികരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ പ്രസിഡന്റ് ശരദ് പവാർ.
പാർട്ടിയുടെ പെർമനന്റ് സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമായ എസ്.ആർ.കോലിയാണ് പവാറിന്റെ പേരിൽ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയത്. ചാക്കോ പാർട്ടിയെ നശിപ്പിച്ചു എന്നതുൾപ്പെടെ എംഎൽഎ വിമർശിച്ചതിനോടാണു പ്രതികരണം.
ജനാധിപത്യവിരുദ്ധനാകരുതെന്നും മുതിർന്ന നേതാവായ ചാക്കോയ്ക്കെതിരെ ഇത്തരം പ്രസ്താവന നൽകരുതെന്നും പവാർ മുന്നറിയിപ്പു നൽകി. ചാക്കോയെപ്പറ്റി പരാതിയുണ്ടെങ്കിൽ അതു പാർട്ടി വേദികളിലാണ് അവതരിപ്പിക്കേണ്ടിയിരുന്നതെന്നും ഇതിൽ പറയുന്നു.എന്നാൽ, ഇതു പാർട്ടിയിലെ സാധാരണ നടപടി മാത്രമാണെന്നു തോമസ് കെ.തോമസ് പ്രതികരിച്ചു. ഇന്നു പവാറിനെ നേരിട്ടു കണ്ടു ചർച്ച നടത്തുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക