തിരുവനന്തപുരം: ഇന്ന് മുതല്‍ വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് പത്തുപൈസ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവിറക്കിയത്. റഗുലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസക്ക് പുറമെയാണിത്. ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും.
അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന് ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക