തിരുവനന്തപുരം: വേനൽ അവധി അവസാനിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും ഇന്ന് സ്കൂളുകൾ തുറക്കുക. സംസ്ഥാന-ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക