ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിൽ ചാർവിത മെഡോസ് പ്രോജക്ട് ഏരിയയിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ഈ പ്രോജക്ടിനായി ‘3-ഡി പ്രിന്റഡ്’ നിർമ്മാണ കമ്പനിയായ സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സഹായം അപ്സുജ ഇൻഫ്രാടെക് തേടിയിട്ടുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മെറ്റീരിയലും സോഫ്റ്റ്വെയറും ഉപയോഗിച്ചാണ് ക്ഷേത്രം നിർമിക്കാൻ ഉപയോഗിക്കുന്ന 3ഡി സാങ്കേതികവിദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക