അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി “ഈ പവർഫുൾ ഡയലോഗിന് റീൽസ് ചെയ്ത് നിങ്ങളുടെ ശൗര്യം കാട്ടൂ” എന്ന കാപ്ഷനോടെ ഒരു റീല്‍സ് ചാലഞ്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണിപ്പോള്‍.
“പുലികളെ വേട്ടയാടുന്ന പുലി”, ഈ ഓഡിയോ ഉപയോഗിച്ച് #TigerNageswaraRao-ന്റെ തകര്‍പ്പന്‍ ഡയലോഗിന് റീലുകൾ നിര്‍മ്മിക്കൂ….
കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക