നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്രുടെ പ്രിയ വിഭവമാണ് ചിക്കൻ. പതിവായി ചിക്കൻ കഴിക്കുന്നവരും കുറവൊന്നുമില്ല. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമനോണ് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്രുടെ പ്രിയ വിഭവമാണ് ചിക്കൻ. പതിവായി ചിക്കൻ കഴിക്കുന്നവരും കുറവൊന്നുമില്ല. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന.
കാരണമായി പറയുന്നത്, ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്ക്കുന്ന ‘ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിച്ചേക്കാം.
എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഫലം ചെയ്യാതെവരുന്ന ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെട്ടേക്കാം. ഗുരുതര ശ്രദ്ധ വേണ്ട അവസ്ഥയാണിത്.
2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ട്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര് നേരിട്ടുള്ള അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ചിക്കൻ ഫാമുകളില്‍ നിലവില്‍ കോഴികളില്‍ കുത്തിവെക്കുന്ന ആന്റിബയോട്ടിക്കുകൾ ആണ് വില്ലൻ. ഈ കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക