“കെജിഎഫ്” എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് പ്രശാന്ത് നീൽ. “സലാർ” എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകൾ ആണ് പ്രശാന്ത് ഇപ്പോൾ. ഞായറാഴ്ച താരം തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട താരം പൃഥ്വിരാജ് സലാറിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. “നിങ്ങളിലെ ചെറിയൊരു അംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ” എന്ന് പ്രശാന്തിന് പിറന്നാളാശംസിച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. സലാറിൽ നായക വേഷത്തിൽ എത്തുന്ന നടൻ പ്രഭാസ് “ഡാർലിംഗ് ഫ്രണ്ട് “എന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ട് സംവിധായകന് പിറന്നാൾ ആശംസകൾ അറിയിച്ചു.
ഹോം ബാല ഫിലിംസിന്റെ ബാനറിൽ വിജയ് കീര ഗണ്ടൂർ നിർമ്മിക്കുന്ന സലാറിൽ ശ്രുതിഹാസൻ, ജഗതി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക