ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് വായനാറ്റം. ഇത് അവരെ ആളുകളുടെ മുന്നിൽ നിന്നും ഉൾവലിയാൻ പ്രേരിപ്പിക്കുന്നു. എന്നാൽ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ നമ്മളെ വായനാറ്റത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവച്ച് കഴിക്കുന്നത് വായനാറ്റം ഒരു പരിധിവരെ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കും. ഒന്നോ രണ്ടോ ഏലക്ക ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും വായനാറ്റം തടയാൻ സഹായിക്കും.
അതുപോലെ കറുവാപ്പട്ട കഷണങ്ങൾ വായിലിട്ട് ചവയ്ക്കുന്നത് വായനാറ്റത്തെ ഇല്ലാതാക്കാൻ സഹായിക്കും.അതുപോലെ തന്നെ ആപ്പിൾ കഴിക്കുന്നത് വായിലെ ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും എന്നതിനാൽ ആപ്പിൾ കഴിക്കുന്നതും വായനാറ്റം ശമിപ്പിക്കും. അതുപോലെ പെരുംജീരകം കഴിക്കുന്നത് വായിൽ ഉമിനീര് വർധിപ്പിക്കാൻ സഹായിക്കും. പെരുംജീരകത്തിന് വായനാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ ആഹാരത്തിനുശേഷം കുറച്ച് പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്.
അതുപോലെ സിട്രസ് അടങ്ങിയ ഫലങ്ങൾ കഴിക്കുന്നത് വായനാറ്റത്തിൽ നിന്ന് രക്ഷനേടാൻ നമ്മളെ സഹായിക്കും. ഇതൊന്നും കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇത് വായിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാനും വായിൽ ബാക്ടീരിയകൾ പെരുകുന്നത് തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക