ഇസ്ലാമബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി പാകിസ്താൻ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ അറസ്റ്റിലായ ഇമ്രാന് ഖാന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് നടപടി. മെയ് 9ന് അല്‍ ഖാദിര്‍ അഴിമതി കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു.
പാക് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ഏകദേശം ആയിരത്തോളം തെഹ്രീക് ഇ ഇന്‍സാഫ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. നിരവധിപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക