ന്യൂഡല്‍ഹി: ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. നിരക്ക് അസാധാരണമായ രീതിയില്‍ വര്‍ധിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നാണ് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക